കാലടി: പിഡിഡിപി (പീപ്പിൾസ് ഡയറി ഡവലപ്മെന്റ് പ്രോജക്ട്) സ്ഥാപക ചെയര്മാന് ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ക്ഷീര കര്‍ഷക അവാര്‍ഡുകള്‍ ബെന്നി ബെഹനാന് എംപി വിതരണം ചെയ്തു. ചടങ്ങിൽ ബിഷപ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു.
കെഎല്‍ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്. രാജീവ് മികച്ച സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍ നിര്‍വഹിച്ചു.
തീറ്റപ്പുല്‍ക്കൃഷി സബ്സിഡി വിതരണം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബിയും മികച്ച ഐസ്ക്രീം, പാല് വിതരണക്കാര്‍ക്കും ഏജന്‍സികള്‍ക്കുമുള്ള അവാര്‍ഡുകള്‍ പിഡിഡിപി ചെയര്മാന് ഫാ. തോമസ് വാളൂക്കാരനും വിതരണം ചെയ്തു.
വാര്‍ഡ് മെംബര്‍ മെര്‍ലി ആന്റണി, സ്റ്റാഫ് പ്രതിനിധി എം.ടി. മാര്ട്ടിന്, പിഡിഡിപി വൈസ് ചെയര്മാന് ഫാ. ആന്‍സണ്‍ നടുപറമ്പില്‍, ബോര്‍ഡ് സെക്രട്ടറി കെ.ജെ. ബോബന്, ട്രഷറര്‍ ഒ.പി. മത്തായി എന്നിവര്‍ പ്രസംഗിച്ചു.